കണ്ണൂര്‍: മിനിമം വേതന നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെയും ഫാര്‍മസിസ്റ്റുകള്‍ക്ക് ഫെയര്‍സ്റ്റേജ് അനുവദിക്കുക, ഇഎസ്ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.വി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെ.അശോകന്, പി.സൂര്യദാസ്, താവം ബാലകൃഷ്ണന്, വി.മണിരാജ്, ഒ.സി.നവീന്‍ചന്ദ്, ടി.പി.രാജീവന്, പി.പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.വി.പങ്കജാക്ഷന് സ്വാഗതവും പി.രാജന് നന്ദിയും പറഞ്ഞു. കെ.പി.പ്രവീണ്‍, കെ.കെ.ഗോകുല്‍ദാസ്, പി.വി.സദാശിവന്, തോമസ് ജോസഫ്, മുസ്തഫ കിത്തേടത്ത്, പ്രസൂണ്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: