കണ്ണൂര്‍: വിഷുവിനോടനുബന്ധിച്ച് റബ്കോ ഉല്പന്നങ്ങളുടെ ഡിസ്കൗണ്ട് വിപണന മേള റബ്കോ ഗ്രൂപ്പ് ചെയര്മാന് എന്‍.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. റബ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.വി.ഹരിദാസന്, സഹകരണ സംഘം അസി.രജിസ്ട്രാര്‍ പി.കെ.രമണി, റൂഫാസ് കണ്‍സള്‍ട്ടന്റ് എം.വി.ബാലന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കണ്ണൂര്‍ റബ്കോ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമിലാണ് വിപണന മേള ആരംഭിച്ചിട്ടുള്ളത്. വിവിധ നിലവാരത്തിലുള്ള റബകോ മെത്തകള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ഷോറൂമില്‍ ലഭിക്കും. ആധുനിക ജെല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രകൃതിദത്തമായ ലാറ്റക്സ് ഫോമും, കൊയറും ഉപയോഗിച്ച് ചൂട് ക്രമീകരിക്കുന്ന തരത്തിലുള്ള റബ്കോ ഹൈടെക് നാച്വറല്‍ കിടക്കയും വിവിധ ബ്രാന്‍ഡഡ് കിടക്കകളും ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും. കൂടാതെ റബ്കോ ഫര്‍ണിച്ചര്‍, ചെരുപ്പുകള്‍, വെളിച്ചെണ്ണ എന്നിവയും വിലക്കിഴിവോടെ ലഭിക്കും. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: