ചേര്‍ത്തല: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് സ്വീപര്‍ നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ തര്‍ക്കം, എക്സ്റേ ലോക്കല്‍ കമ്മിറ്റിയില്‍ നാല് ബ്രാഞ്ചുകളിലെ 44 പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ പ്രതിഷേധത്തില്‍. സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ജീവനൊടുക്കിയ സിപിഎം സജീവ പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കണമെന്ന ലോക്കല്‍ കമ്മിറ്റിയുടെ ആവശ്യം നിരാകരിച്ച് മറ്റൊരാളെ നിയമിക്കുവാനുള്ള സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിയുടെ നടപടിയാണ് എതിര്‍പ്പിന് കാരണമായത്. ലോക്കല്‍ കമ്മിറ്റി രേഖാമൂലം കത്തു നല്‍കിയിട്ടും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്നത്. ഇവര്‍ ജില്ലാ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: