ചേര്‍ത്തല: ഇടതു വലത് മുന്നണികള്‍ക്ക് മൂല്യശോഷണം സംഭവിച്ച കാലഘട്ടത്തിലാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിക്കു വേണ്ടിയുളള പോരാട്ടത്തില്‍ കേരള രാഷ്ട്രീയത്തില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സഖ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, അഡ്വ. അജിത്ത്, എം.എസ്. ഗോപാലകൃഷ്ണന്, കണ്‍വീനര്‍ നിഷീദ് തറയില്‍, അഡ്വ. കെ. പ്രേംകുമാര്‍, ഗിരീഷ്, ജയ കുമാര്‍, ശിവപ്രസാദ്, കെ.ടി. ഷാജി, സുരേഷ് വര്‍മ്മ, സനില്‍, വിജീഷ് നെടുമ്പ്രക്കാട്, വി.കെ. രാജു എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: