എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന്: കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും

Thursday 7 April 2016 9:59 pm IST

കൊച്ചി: ജില്ലയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ പ്രചരണത്തിന് ഇന്ന് ഔപചാരിക തുടക്കമാകും. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ ഇതിനൊടകം പ്രചരണം ആരംഭിച്ചെങ്കിലും എന്‍ഡിഎയിലെ മുഴുവന്‍ കക്ഷികളെയും പങ്കെടുപ്പിച്ചുള്ള ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ.പി. നദ്ദയാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി ജില്ലാ പ്രസിഡന്റും എറണാകുളത്തെ സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധകൃഷ്ണന്‍, സെക്രട്ടറി എ.കെ. നസീര്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ് എന്നിവര്‍ പ്രസംഗിക്കും. ജില്ലയില്‍ എന്‍ഡിഎ പ്രചരണ രംഗത്ത് എറെ മുന്നിലാണ്. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും വികസന വണ്ടികള്‍ സഞ്ചരിക്കുന്നുണ്ട്. ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. എല്ലാ ബൂത്തുകളിലും ഗൃഹ സമ്പര്‍ക്കവും നടന്നു വരികയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തുറവൂര്‍ വിശ്വംഭരന്‍ ഇതിനൊടകം ജനമനസുകള്‍ കീടക്കി മുന്നേറുകയാണ്. എറണാകുളം, പറവൂര്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം മുന്നണികളെ പിന്നിലാക്കി ഏറെ മുന്നിലാണ്. ഇന്നത്തെ കണ്‍വെന്‍ഷനും മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വന്നാല്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.