മാടപ്പള്ളി: ഭഗവതിക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് മുതല്‍ 15വരെ നടക്കും. ഇന്ന് രാവിലെ 6.30ന് സമൂഹലളിത സഹസ്രനാമ ദേവീഭാഗവത പാരായണം, 8ന് സമ്പൂര്‍ണ്ണ നാരാായണീയ പാരായണം വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, 6നും 6.30നും മദ്ധ്യേ തന്ത്രി മുഖ്യന് പെരിഞ്ഞേരിമന പി.പി.വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പിരളിയില്‍ വടക്കേത് പി.കെ.കേശഴന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 6.45ന് ശ്രീഭദ്രാ ഹിന്ദുമതസമ്മേളനം. കാപ്പാ ബോര്‍ഡ് ചെയര്‍മാനും മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനമായ ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെയും ഓഫീസിന്റെയും ഉദ്ഘാടനം ചച്ചിത്രതാരവും നിര്‍മ്മാതാവുമായ വിജയ് ബാബു നിര്‍വ്വഹിക്കും. എഇഒ ഡോ.എ.കെ.അപ്പു ആശംസയും സ്കോളര്‍ഷിപ്പ് വിതരണവും നടത്തും. ദേവസ്വം പ്രസിഡന്റ് ടി.എം.ഹരികൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. രാത്രി 8.30ന് ശാസ്ത്രീയ നൃത്ത്യങ്ങള്‍. 9ന് കൊടിയേറ്റ് സദ്യ 9.30 മുതല്‍ പടയണി അവതരണം ശ്രീഭദ്രാപടയണി. 9ന് രാവിലെ 9ന് കലശപൂജ, കലശാഭിഷേകം, 10.30ന് ഉത്സവബലി, ഉത്സവബലി ദര്‍ശനം, അന്നദാനം. വൈകിട്ട് 6.45ന് സംഗീതസദസ്സ്, 8ന് സംഗീതദിശ, 9ന് നടനകേളി. 10ന് രാവിലെ 9.30ന് മതപഠശാല വാര്‍ഷികം, വൈകിട്ട് 5ന് അക്ഷരശ്ലോകസദസ്, 6.45ന് കഥാപ്രസംഗം, 8ന് വയലിന്, 9ന് നൃത്തവിസ്മയം. 11ന് വൈകിട്ട് 6.45ന് സംഗീതദിശ, 8ന് ഗാനമേള, 9ന് കഥകളി. 12ന് വൈകിട്ട് 6.45ന് സംഗീതസദസ്സ്, 7.45ന് സോപാനസംഗീതം, 9ന് കഥാപ്രസംഗം. 13ന് വൈകിട്ട് 5ന് കാഴ്്ചശ്രീബലി, 6.45ന് നൃത്തനൃത്ത്യങ്ങള്‍, 9ന് ഊരുണര്‍ത്തല്‍. 14ന് പുലര്‍ച്ചെ 4.30ന് കണിദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: