തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് കണി ഒരുക്കുന്നതിനായി വിഷുത്തലേന്ന് ഉച്ചയ്ക്കുശേഷം അവധി നല്‍കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കേരളത്തിന്റെ പ്രധാന ദേശീയാഘോഷങ്ങളില്‍ ഒന്നാണ് വിഷു. കാര്‍ഷിക വിഭവങ്ങളും ഐശ്വര്യദായകങ്ങളായ മറ്റ് വസ്തുക്കളും ചേര്‍ത്ത് ഒരുക്കുന്ന കണികാണലാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. വിഷുദിവസം രാവിലെ കണികാണാനായി തലേന്നുതന്നെ കണി ഒരുക്കിവയ്ക്കേണ്ടതുണ്ട്. പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ച് ഉച്ചയോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന കത്ത് ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയ്യാറാക്കാനുള്ള കോര്‍ എസ്ആര്‍ജി യോഗം വിഷുവിന്റെ തലേന്നു നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എസ്സിഇആര്ടിേയോടും എന്‍ടിയു ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: