തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചു. ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍ കളിയിക്കാളവിള മുതല്‍ വടക്കന്‍ പറവൂര്‍ വരെയുള്ള എല്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള ക്ഷേത്ര കോമ്പൗണ്ടുകളിലും അനുബന്ധ വസ്തുവകകളിലും സര്‍വീസ് സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സാമുദായിക സംഘടനകളുടെയും കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും പതിക്കുന്നതിനുമാണ് നിരോധനം.
നിലവിലുള്ളവ ഉടന്‍ മാറ്റുന്നതിന് അതാത് ഓഫീസ് മേധാവികളെ ചുമതലപ്പെടുത്തി. ദേവസ്വം ഹെഡ്ഡാഫീസിലെ ഫ്ളക്സ് ബോര്‍ഡുകള്‍ മാറ്റുന്നതിന് തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിലേക്ക് ആവശ്യമായ സംരക്ഷണം നല്കാന് ദേവസ്വം വിജിലന്‍സ് പോലീസ് സുപ്രണ്ടിനെ ചുമതലപ്പെടുത്തി. എല്ലാ ദേവസ്വം ആഫീസ്-അമ്പലമേധാവികളും ഉത്തരവ് പാലിക്കേണ്ടതും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: