തിരുവനന്തപുരം : തൃക്കണ്ണാപുരത്ത് പാപ്പാനെ ചവിട്ടി കൊന്ന വി.ആര്. മദനമോഹനന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഉണ്ണികൃഷ്ണന് എന്ന ആനയെ നാട്ടാന പരിപാലന ചട്ടപ്രകാരം ഉത്സവാഘോഷങ്ങളിലും മറ്റു ജോലികള്‍ ചെയ്യിക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 6 മുതല്‍ 15 ദിവസത്തേക്കാണ് വിലക്കെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്ററും വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പി.കെ. ജയകുമാര്‍ ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: