കോഴിക്കോട്: എസ്എഫ്ഐയുടെ തെറി മാഗസിനെ അനുകൂലിച്ച് മാനാഞ്ചിറ സ്ക്വയറില്‍ അനുവാദമില്ലാതെ പരിപാടി നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് എബിവിപി മേഖലാ സെക്രട്ടറി കെ.കെ. മനോജ് ആവശ്യപ്പെട്ടു. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിയില്ലെന്നാണ് പോലീസ് പറയുന്നത്. നഗരഹൃദയത്തില്‍ അനുവാദമില്ലാതെ പരിപാടി നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതെന്തെന്ന് അന്വേഷിക്കണം. മാനാഞ്ചിറ സ്ക്വയര്‍ രാഷ്ട്രീയ പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കാറില്ല. കോര്പ്പറേഷന് ഭരണത്തിലെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് മാനാഞ്ചിറ സ്ക്വയര്‍ കയ്യേറിയ എസ്എഫ്ഐ നേതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേസ്സെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: