തൊടുപുഴ :വീട്ടില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിവന്നിരുന്ന നാളിയാനി പുളിപ്ലാക്കല് സാബു എന്നയാളെ തൊടുപുഴ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ എസ്ഐ റ്റി ആര് രാജന്, അശോകന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ഉണ്ണികൃഷ്ണന്, ഉനൈസ്, കാഞ്ഞാര്‍ അഡീഷണല്‍ എസ് ഐ പി എം ഷാജി എന്നിവര്‍ ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടി. 8.500 ലിറ്റര്‍ വിദേശമദ്യവും 8410 രൂപയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. പ്രതി തൊടുപുഴയിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നും മദ്യം വാങ്ങി വീട്ടില്‍ വച്ച് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍പ്പന നടത്തുന്നതിനിടയിലാണ് പോലീസ് റെയിഡ് നടത്തിയത്. വീടിന്റെ പരിസരത്തുള്ള വാഴച്ചുവട്ടിലും മറ്റും സൂക്ഷിച്ച നിലയിലായിരുന്നു മദ്യ കുപ്പികള്‍. തൊടുപുഴ ഡിവൈഎസ്പി ജി.വേണുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: