തൊടുപുഴ: എന്‍ഡിഎ തൊടുപുഴ നിയോജകമണ്ഡലം ഇലക്ഷന് കമ്മിറ്റി ഓഫീസ് തുറന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പി രാജന്, എച്ച്ഇഎഫ് ചാപ്റ്റര്‍ പ്രസിഡന്റ് രാമചന്ദ്രന് മാഞ്ഞാങ്കല്മഠം തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസ് തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയേഷ് സ്വാഗതം ആശംസിച്ചു. എന്‍ഡിഎ കക്ഷികളായ ബിജെപി, ബിഡിജെഎസ്, ലോകജനശക്തി, കേരള കോണ്‍ഗ്രസ് (പി സി തോമസ്) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. എന്‍ഡിഎ തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍, ബിജെപി ദേശീയ സമിതി അംഗം പിപി സാനു, സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്, ജില്ലാ ജന.സെക്രട്ടറി കെ എസ് അജി, ജില്ലാ സെക്രട്ടറി പി ആര് വിനോദ്, ലോകജനശക്തി ജില്ല സെക്രട്ടറി ജോയി, ബിഡിജെഎസ് ജില്ലാ സെക്രട്ടറി സി എസ് സിനിമോന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ജയേഷ്, വൈസ് പ്രസിഡന്റ് ഷിബു ഉടുമ്പന്നൂര്‍, നേതാക്കളായ സന്തോഷ്, ഡി ബോസ്, സുരേഷ് തട്ടുപുര, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് പി എന്‍ രാമകൃഷ്ണന്, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് എ ജി അമ്പിക്കുട്ടന്‍, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് ശശിധരന് മണക്കാട്, തപസ്യ കലാസാഹിത്യ വേദി ജില്ല സെക്രട്ടറി പി എന്‍ ഉണ്ണികൃഷ്ണന്, അനില്‍ബാബു (രാഷ്ട്രീയ സ്വയം സേവക സംഘം), ബിജെപി നിയോജക മണ്ഡലം ജന.സെക്രട്ടറി എസ് പത്മഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ ആനക്കൂടുംപടിയിലാണ് എന്‍ഡിഎയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: