ന്യൂദല്‍ഹി: ലോകഹോമിയോപ്പതി ദിനം പ്രമാണിച്ച് നാളെ ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്അന്താരാഷ്ട്ര ഹോമിയോപ്പതി കണ്വെന്ഷന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ഹോമിയോപ്പതിയുടെ ഉപഞ്ജാതാവായ ഡോക്ടര്‍ ഫ്രെഡ്രിക്സാമുവല് ഹാനിമാന്റെ 261-ാമത് ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് ഹോമിയോപ്പതിദിനം ആചരിക്കുന്നത്.
ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് വിവിധ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കണ്‍വെന്‍ഷനില്‍ റഷ്യ, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇറ്റലി, നെതര്‍ലന്റ്സ്, ഓസ്ട്രിയ, യു.എ.ഇ., ജപ്പാന്, ഫ്രാന്‍സ്, ക്യൂബ, നേപ്പാള്‍, പാകിസ്ഥാന്, തുര്‍ക്കി, അര്‍ജന്റീന, സ്ലോവേനിയ, ഘാന, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയാണ് കണ്വെന്ഷന് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: