ആലപ്പുഴ: തകഴി സാഹിത്യോത്സവം പത്തുമുതല്‍ 17 വരെ തകഴി ശങ്കരമംഗലത്ത് നടക്കും. എഴുത്തുകാരന് ബെന്യാമിന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. പ്രമുഖ കഥാകാരന്മാര് കഥാ അര്‍ച്ചന നടത്തും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, പോള്‍ മണലില്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും. 11, 12, 13, 16 തീയതികളില്‍ തകഴി കൃതികളെക്കുറിച്ച് നടക്കുന്ന സര്‍ഗ്ഗസംവാദത്തില്‍ കാവാലം ബാലചന്ദ്രന്, പ്രൊഫ. എന്‍. ഗോപിനാഥപിള്ള, സി. പ്രദീപ്, ഡോ. ആര്. രാജേഷ്, തകഴി അയ്യപ്പക്കുറുപ്പ്, ബി. ജോസുകുട്ടി, ഡോ. എസ്. അജയകുമാര്‍, കെ.കെ. ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.
15ന് തകഴി കൃതികളിലെ അഭിഭാഷക വൃത്തിയുടെ സ്വാധീനം എന്ന വിഷയത്തെക്കുറിച്ച് സംവാദം നടക്കും. ആലപ്പുഴ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ആനി ജോണ്‍ ഉദ്ഘാടനം ചെയ്യും. 17ന് തകഴി ജന്മദിന സമ്മേളനവും സാഹിത്യപുരസ്കാരദാനവും മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ അവാര്‍ഡ് നോവലിസ്റ്റ് സി. രാധാകൃഷ്ണന് സമ്മാനിക്കും. തകഴി സ്മാരക സമിതി ചെയര്മാന് പ്രൊഫ. തകഴി ശങ്കരനാരായണന് അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ. എം. തോമസ് മാത്യു, ഡോ. കെ. ശ്രീകുമാര്‍, അഞ്ജു നായര്‍കുഴി, സ്മാരക സമിതി വൈസ് ചെയര്മാന് ഡോ. എസ്. ബാലകൃഷ്ണന് നായര്‍, സെക്രട്ടറി അഡ്വ. ആര്. സനല്‍കുമാര്‍, ട്രഷറര്‍ ചെറിയാന് വി. കോശി, പ്രോഗ്രാം കമ്മറ്റി ചെയര്മാന് രവി പാലത്തിങ്കല്‍, കെ.പി. കൃഷ്ണദാസ്, എസ്. അജയകുമാര്‍, ശ്രീകുമാര്‍ വലിയമഠം, എ.എന്‍.പുരം ശിവകുമാര്‍, ഇ.ആര്. രാധാകൃഷ്ണപ്പിള്ള, പി.ജെ.ജോസഫ് എന്നിവര്‍ സംസാരിക്കും.
11 മുതല്‍ 17 വരെ ദിവസവും വൈകിട്ട് കലാപരിപാടി നടക്കും. 15, 16 തീയതികളില്‍ സ്കൂള്‍ കുട്ടികള്‍ക്കായി കലാമത്സരങ്ങളും രചനാമത്സരങ്ങളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: