ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
”പുതുവത്സരം ആഘോഷിക്കുന്ന ഭാരതത്തിലെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശംസകള്‍. ഈ പുതുവത്സരം സന്തോഷവും പുരോഗതിയുംകൊണ്ടുവരട്ടെ.ചേത്തി ചന്ദിന്റെശുഭവേളയില് എന്റെ എല്ലാ സിന്ധിസുഹൃത്തുക്കള്ക്കും ആശംസകള്‍. ഭഗവാന് ജുലേലാലിനെ നാം നമിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹംതേടുകയുംചെയ്യുന്നു.
മഹാരാഷ്ട്രയിലെ സുഹൃത്തുക്കള്‍ക്ക് ഗുഡി പഡ്വ ആശംസകള്‍. പുതുവര്‍ഷം നമ്മുടെ സമൂഹത്തില്‍ സന്തോഷവും പുരോഗതിയുംകൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സഹപൗരന്മാര്ക്ക് നവരേഹ് ആശംസകള്‍. വരുംവര്‍ഷം നമ്മുടെ ജീവിതത്തില്‍ സന്തോഷവുംസൗഹാര്ദ്ദവും വര്‍ദ്ധിപ്പിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മണിപ്പൂരിലെവിസ്മയിപ്പിക്കുന്ന ജനങ്ങള്‍ക്ക് സജിബു ചൈറഓബ ആശംസകള്‍. പുതുവര്ഷംഎല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ” പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: