അച്യുതാനന്ദന്‍ ആദ്യം മകനെ നേര്‍വഴിക്ക് നടത്തട്ടെ: പ്രീതി നടേശന്‍

Friday 8 April 2016 9:10 pm IST

കുട്ടനാട്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നടക്കുന്ന വി.എസ്. അച്യുതാനന്ദന്‍ ആദ്യം വീട്ടിലുള്ള മകന്റെ തെറ്റ് തിരുത്തി നേര്‍വഴിക്ക് നയിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് എസ്എന്‍ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍. കുട്ടനാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാ നാര്‍ത്ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഞങ്ങള്‍ ആരുടേയും പണം എടുത്തിട്ടില്ല. കഴിയുന്നത്ര സഹായം നല്‍കിയിട്ടേയുള്ളു. ആരേയും വെല്ലുവിളിക്കാനല്ല മറിച്ച് നമുക്കും ഇവിടെ ജീവിക്കാന്‍ കഴിയണം. വിഎസ് അല്ല അതിനേക്കാള്‍ വലിയ ആള്‍ വന്നാല്‍ പോലും വെള്ളാപ്പള്ളിയെ തൊടാന്‍ കഴിയില്ലന്നും പ്രീതി നടേശന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി വോട്ടു പിടിക്കാനല്ല ഞാനിവിടെ വന്നത്. ബിഡിജെഎസ് എന്നു പറയുന്നത് എസ്എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ്. ശ്രീനാരായണ ധര്‍മ്മം പരിപാലിക്കാനാണ് ഗുരു എസ്എന്‍ഡിപി യോഗം സ്ഥാപിച്ചത്. ബിഡിജെഎസും അതിനാണ് പിറവിയെടുത്തിട്ടുള്ളത്. ഇതുവരെ നമ്മളെ എല്ലാവരും ചവിട്ടിമെതിച്ചു, അവഗണിച്ചു. ഇനി അതിന് നമ്മള്‍ നിന്നു കൊടുക്കരുത്. അതിനെതിരെ പ്രതികരിക്കണം. അതിനുള്ള സമയം എത്തിയിരിക്കുകയാണ്. സുഭാഷ് വാസുവിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഒറ്റക്കെട്ടായി നിന്ന് അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ ത്ഥിച്ചു. അച്യുതാനന്ദന്‍ എന്റെ ഭര്‍ത്താവില്‍ നിന്ന് മാത്രമല്ല, അച്ഛന്റെ പക്കല്‍ നിന്നു വരെ വന്‍തുകകള്‍ പിരിവ് വാങ്ങിയിട്ടുണ്ടെന്നും പ്രീതി നടേശന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.