എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Friday 8 April 2016 9:12 pm IST

ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യം ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്തു. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, സി.എ. പുരുഷോത്തമന്‍, സാനുസുധീന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, അശ്വനിദേവ്, സെക്രട്ടറിമാരായ ഗീതാ രാംദാസ്, ടി. കെ. അരവിന്ദാക്ഷന്‍, എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് സുഷമ വി. നായര്‍, ആലപ്പുഴ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ്, അമ്പലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.