ഹൈദരാബാദ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനിടെയേറ്റ പരിക്ക് യുവരാജിന്റെ കരിയറില്‍ വീണ്ടും വിലങ്ങുതടിയാകുന്ന. കാലപ്പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കുന്ന ഐപിഎല്‍ ഒമ്പതാം പതിപ്പിന്റെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങള്‍ യുവരാജിന് നഷ്ടമാകും. സണ്‍റൈസേഴ്സ് താരമായ യുവിക്കു സീസണിലെ ആദ്യത്തെ അഞ്ച് മത്സരങ്ങളെങ്കിലും പുറത്തിരിക്കേണ്ടിവരും.
യുവ്രാജിനെപ്പോലൊരു മാച്ച് വിന്നറുടെ അഭാവം വലിയ തിരിച്ചടിയാകുമെന്ന് പരിശീലകന് ടോം മൂഡിയും പറഞ്ഞു. മധ്യനിരയില്‍ മികച്ചൊരു ഫിനിഷറെന്നതിലുപരി നാല് ഓവറുകള്‍ വിശ്വാസത്തോടെ പന്തേല്‍പിക്കാവുന്ന താരം കൂടിയാണ് യുവി. തീര്‍ച്ചയായും ടീമിനേറ്റ തിരിച്ചടിയാണിത്, മൂഡി കൂട്ടിച്ചേര്‍ത്തു. എങ്കിലും മികച്ച താരങ്ങളാണ് ടീമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: