കഞ്ചാവ് വില്‍പ്പന; എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

Friday 8 April 2016 9:26 pm IST

നൂറനാട്: സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി എക്‌സൈസിന്റെ പിടിയിലായി. പന്തളം കുരമ്പാല സ്വദേശി അതുല്‍ (21) നെയാണ് നൂറനാട് റേഞ്ച് എക്‌സൈസിന്റെ വാഹന പരിശോധനയില്‍ പാലമേല്‍ ആദിക്കാട്ടുകുളങ്ങരയില്‍ സ്‌കൂട്ടര്‍ സഹിതം പിടിയിലായി. പ്രതിയുടെ പക്കല്‍ നിന്നും 500 പായ്ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന ഉപഭോക്താക്കള്‍ ഉണ്ടെന്നും അതുല്‍ പോലീസിനോട് സമ്മതിച്ചു. ഫോണ്‍ മുഖേന ബന്ധപ്പെട്ടാല്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്ന കച്ചവട രീതിയിലാണ് ഇയാള്‍ ചെയ്തു വന്നത്. തമിഴ്‌നാട് തിരുനെല്‍വേലി ഇന്‍ഫന്റ്ജീസ് എന്‍ജിനിയറിംഗ് കോളേജിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് അതുല്‍. നൂറനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സത്യന്‍, സിഇഒ പ്രകാശ്, അരുണ്‍, അബ്ദുള്‍ റഫീക്, അനീഷ്, രാജീവ്, അനു എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.