കൊച്ചി: മാറ്റത്തിന്റെ കാഹളംമുഴക്കി മറൈന്‍ഡ്രൈവില്‍ നടന്ന എന്‍ഡിഎ ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ അണിനിരന്നു. വികസനകുതിപ്പുമായി മോദിസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ കേരളത്തെ വികസന മുരടിപ്പിലേക്ക് നയിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള ജനവികാരമാണ് കണ്‍വെന്‍ഷനില്‍ പ്രതിഫലിച്ചത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും കോണ്‍ഗ്രസിന്റെ അഴിമതി-ആഭാസഭരണത്തിനുമെതിരെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് കേരളത്തിന് പുതിയൊരു വഴികാട്ടാനാകുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു ഇന്നലെ വൈകിട്ട് നടന്ന കണ്വെന്ഷന്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് കണ്വെന്ഷന് ഉദ്ഘാടനംചെയ്തത്. എന്‍ഡിഎയുടെ ജില്ലയിലെ സ്ഥാനാര്‍ത്ഥികളെ മന്ത്രി ഷാളണിയിച്ച് സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റും എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ. മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാപ്രസിഡന്റ് എ.ബി. ജയപ്രകാശ്, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്ന്, കേരള വികാസ് പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രകാശ് കുര്യാക്കോസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് കുരുവിള മാത്യൂസ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍, മേഖലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാനസമിതിയംഗം നെടുമ്പാശേരി രവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: