കൊച്ചി: ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും നിയമനങ്ങള്‍ വിജ്ഞാപനം ചെയ്തു അപേക്ഷ സ്വീകരിച്ച് യോഗ്യതയുള്ളവരില്‍ നിന്നു നിയമനം നടത്തുന്നതിനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മാവേലിക്കര സ്വദേശിയായ ജേക്കബ് സാമുവേലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പദവികളിലേയ്ക്ക് കീഴ്കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാരുടെ നിയമനങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നും അപേക്ഷ സ്വീകരിച്ച് യോഗ്യതയുള്ളവര്‍ക്ക് നിയമനം ലഭിക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: