കുമ്മനം ഇളങ്കാവില്‍ ഇന്ന് ആറാട്ട്

Friday 8 April 2016 10:09 pm IST

കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി തിരുവുത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള മീനഭരണി തിരുവാറാട്ട് ഇന്ന് നടക്കും. രാവിലെ 7.30ന് കുംഭകുട അഭിഷേകം, എണ്ണ, പനിനീര്‍, പാല്‍ എന്നിവ അഭിഷേകം ചെയ്യും. 10ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 12ന് തിരുവാറാട്ട് ചെന്തിട്ടമഠം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ആറാട്ട് കടവില്‍ നടക്കും. തുടര്‍ന്ന് തിരുവാറാട്ട് വരവേല്‍പ്പ്, കുംഭകുടഘോഷയാത്ര. 2.30ന് കുംഭകുടം അഭിഷേകം, 4.30ന് തൃക്കൊടിയിറക്ക്. 6.45ന് കുത്തിയോട്ടം, 9.30ന് ഗരുഡന്‍. തിരുവരങ്ങില്‍ ഉച്ചയ്ക്ക് 12ന് ഓട്ടന്‍തുള്ളല്‍, രാത്രി 9ന് വിനോദ് ചമ്പക്കരയുടെ കഥാപ്രസംഗം എന്നിവ ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.