എന്‍ജിഒ സംഘ് സംസ്ഥാന പഠനശിബിരം

Friday 8 April 2016 11:14 pm IST

തിരുവനന്തപുരം: കേരള എന്‍ജിഒ സംഘ് സംസ്ഥാന നേതൃത്വ പഠന ശിബിരം ഇന്നും നാളെയും നടക്കും. പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നിലാണ് പഠന ശിബിരം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ശിബിരം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, ഡോ: അനില്‍കുമാര്‍, കെ.പി.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഫെറ്റോ സംഘടനാ സെക്രട്ടറി എസ്. വാരിജാക്ഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, ട്രഷറര്‍ സി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.