കോഴിക്കോട്: ഹോട്ടല്‍, ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ തൊഴിലളികള്‍ക്ക് മിനിമം വേതനം 18000 രൂപയായി പുതുക്കി നിശ്ചയിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറിയും വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം സംസ്ഥാന പ്രസിഡന്റുമായ പി. ശശിധരന് ആവശ്യപ്പെട്ടു. ജില്ലാ വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തും പന്ത്രണ്ടും മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അനുവാദമെങ്കിലും നല്‍കണം. കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. ഈ സമരം കണ്ടില്ലെന്ന് നടിച്ചാല്‍ വലിയൊരു പ്രക്ഷോഭത്തിന് തയ്യാറാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
കാളക്കണ്ടി ബാലന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ ധര്‍മ്മരാജ്, ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ശ്രീകുമാര്‍ സ്വാഗതവും ടി.കെ. പത്മിനി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: