കൊണ്ടോട്ടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിന് ഭയം: ബിജെപി

Saturday 9 April 2016 1:54 pm IST

വാഴക്കാട്: കൊണ്ടോട്ടി മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിന് പേടിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.രാമചന്ദ്രന്‍. വാഴക്കാട് പഞ്ചായത്ത് കമ്മറ്റി പുനഃസംഘടനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയ ഭിതിയും ലീഗിനോടുള്ള വിധേയത്വവും മൂലമാണ് ഇവിടെ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറായത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.രാമചന്ദ്രനെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.അച്യുതന്‍ ഹാരാര്‍പ്പണം നടത്തി. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി അച്യുതന്‍ ചെറുവായൂര്‍(പ്രസിഡന്റ്) ഷിബു അനന്തായൂര്‍, അജയന്‍ എളമരം(വൈസ് പ്രസിഡന്റ്), രജീഷ് എളമരം(ജനറല്‍ സെക്രട്ടറി) വാസു വാര്യത്ത് നൂഞിക്കര, അനില്‍കുമാര്‍ വെട്ടത്തുര്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.