വിജയ് മല്യ ഇന്നും ഹാജരായില്ല

Saturday 9 April 2016 2:34 pm IST

ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററേറ്റിനു മുമ്പില്‍ വിജയ് മല്യ ഇന്നും ഹാജരായില്ല. വായ്പയെടുത്ത ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ സമയം അനുവദിക്കണമെന്നാണ് മല്യയുടെ ആവശ്യം. ഇപ്പോള്‍ ഹാജരാകില്ലെന്നും അടുത്തമാസം ഹാജരാകാമെന്നും മല്യ വ്യക്തമാക്കി മല്യ എന്‍ഫോഴ്‌സ്മെന്റിന് കത്തു നല്‍കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മല്യ ഒഴിഞ്ഞു മാറുന്നത്. മൂന്നു സമന്‍സുകള്‍ അയച്ചെങ്കിലും ഇവയൊന്നും തന്നെ കൈപ്പറ്റുന്നതിനോ മറുപടി നല്‍കുന്നതിനോ മല്യ തയാറായിട്ടില്ല. 17 ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം വിദേശത്തേയ്ക്ക് മുങ്ങുകയായിരുന്നു മല്യ. മല്യ അസൗകര്യം അറിയിച്ചതോടെ അടുത്ത നടപടിയെ കുറിച്ച് എന്‍ഫോഴ്‌സ്മെന്റ് ആലോചിച്ചു തുടങ്ങി. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും പാസ്പോര്‍ട് കണ്ടുകെട്ടാനുമുള്ള നടപടികള്‍ക്കായി ഡയറക്ടറേറ്റ് കോടതിയെ സമീപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.