ചേര്‍ത്തല: സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്ബുക്കിലെ രാഷ്ട്രീയ പോസ്റ്റ് വിവാദമായി. കഞ്ഞിക്കുഴി കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് വി.ടി. സുരേഷിന്റെ പോസ്റ്റാണ് പ്രതിഷേധത്തിനിടയാക്കിയത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പ്രചരണ വാചകം ഉള്‍പ്പെടുത്തി പി. തിലോത്തമനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
സര്‍ക്കാര്‍ സര്‍വീസിലിരുന്നു ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന് പരാതി ഉയര്‍തോടെ സുരേഷ് പോസ്റ്റുകള്‍ പിന്‍വലിച്ചു.
പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വാട്സ് ആപ്പിലൂടെയും, ഫെയ്സ്ബുക്കിലൂടെയും പ്രചരിക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും, വകുപ്പ് അധികാരികള്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് എതിര് ചേരിയിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: