എടത്വാ: ഡിപ്പോയിലെ നിരോധനം ലംഘിച്ച് സ്വകാര്യ വാഹന പാര്‍ക്കിങ്. എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സ്വകാര്യ വാഹനങ്ങള്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നത്.
ഇതുമൂലം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബുദ്ധിമുട്ടിലാകുന്നതായി പരാതി. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഡിപ്പോ റോഡിന്റെ ഇരുവശവും ഇരുചക്രവാഹനങ്ങളും, ഓട്ടോയും, കാറുകളും പാര്‍ക്കുചെയ്യുകയാണ്. പാര്‍ക്കിംങ്ങ് നിരോധനം എഴുതുവച്ച ബോഡിന് മുമ്പിലാണ് കൂടുതലും പാര്‍ക്കിങ് നടത്തുന്നത്.
ഇരുചക്രവാഹനങ്ങളില്‍ എത്തുന്ന മറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സ്വകാര്യ ജീവനക്കാരും രാവിലെ ഡിപ്പോ റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് കെഎസ്ആര്‍ടിസി ബസില്‍ കയറി മറ്റ് സ്ഥലങ്ങലിലേക്ക് യാത്രചെയ്യുന്നത്.
ഡിപ്പോയില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചിട്ടുണ്ടങ്കിലും ഈ ജീവനക്കാരന് പലപ്പോഴും കണ്ണടയ്ക്കുകയാണ് പതിവ്. ഡിപ്പോയിക്കകത്ത് അനധികൃതമായി ഓട്ടോ പാര്‍ക്കിംങ്ങിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസില്‍ പോകേണ്ട യാത്രക്കാരെ ഡിപ്പോയില്‍ ഇറക്കിയ ശേഷം സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തിരികെ പോകണമെങ്കില്‍ നന്നേ പാടുപെടേണ്ട അവസ്ഥയാണ്.
നിരോധിത സ്ഥലത്തുനിന്നെങ്കിലും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംങ്ങ് മാറ്റിയില്ലങ്കില്‍ വരും ദിവസങ്ങളില്‍ എടത്വാ പള്ളി തീര്‍ത്ഥാടകര്‍ ദുരിതത്തിലാകാന്‍ ഇടയാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: