ആലപ്പുഴ: സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക്/ഭാര്യക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000/- രൂപയില്‍ കവിയരുത്. രണ്ടു പ്രാവശ്യം ഇതേ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയു ണ്ടായിരിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകള്‍ മറ്റ് രേഖകളോടൊപ്പം ഏപ്രില്‍ 30നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: