ജനസമാവേശ് ഇന്ന് തലശ്ശേരിയില്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും

Saturday 9 April 2016 9:36 pm IST

കണ്ണൂര്‍: സിപിഎം അക്രമരാഷ്ട്രീയത്തിനും യുഡിഎഫ് അഴിമതി ഭരണത്തിനുമെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനസമാവേശ് ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ സിപിഎം തുടര്‍ന്ന് വരുന്ന കിരാതമായ അക്രമ രാഷ്ട്രീയം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനും ജനസമക്ഷം തുറന്ന് കാട്ടുന്നതിനും വേണ്ടി നടത്തുന്ന ജനസമാവേശില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന അമിത്ഷാ മാര്‍ക്‌സിസ്റ്റുകാര്‍ അറുകൊല ചെയ്ത ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നടക്കുന്ന ജനസമാവേശ് സമ്മേളനത്തില്‍ എത്തിച്ചേരും. സമ്മേളന നഗരിയില്‍ സിപിഎം അക്രമത്തില്‍ ബലിദാനികളായവരുടെ കുടുംബാംഗങ്ങളുമായും അക്രമത്തില്‍ ഇരകളായവരുമായും സംസാരിക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവരും പങ്കെടുക്കും. കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.