ശമ്പളമില്ല: പരിയാരം മെഡിക്കല്‍ കോളേജ് അധ്യാപകന്‍മാര്‍ സമരത്തിലേക്ക്

Saturday 9 April 2016 9:49 pm IST

കണ്ണൂര്‍: കഴിഞ്ഞ രണ്ട് മാസമായി ശമ്പളം സമയത്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അധ്യാപകന്‍മാര്‍ പ്രതിഷേധ സമരം നടത്താനൊരങ്ങുന്നു. മറ്റ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടും മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്ക് ഇതുവരെയും മാര്‍ച്ച് മാസത്തെ സമ്പളം നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ പ്രതിഷേധയോഗം കൂടുകയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍, ക്യാമ്പുകള്‍ മുതലായ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയാണ്. പ്രശ്‌നം രമ്യമായി പരിഹരച്ചില്ലെങ്കില്‍ 12 മുതല്‍ അത്യാഹത വിഭാഗം ഒഴികെയുള്ള എല്ലാ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളം സമയത്തിന് നല്‍കാന്‍ സാധിക്കാത്തതെന്നാണ് അധികൃതര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ വിശദീകരണം. സമര പ്രഖ്യാപനം നടത്തിയിട്ടും ആരും ചര്‍ച്ചക്ക് പോലും തയ്യാറായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനേജിംഗ് ഡയറക്ടറോട് സംസാരിച്ചപ്പോള്‍ ചെയര്‍മാനോട് സംസാരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചെയര്‍മാനെ ഫോണില്‍പോലും ലഭ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.