ഇരിട്ടിയില്‍ മാരകായുധങ്ങളുമായി സിപിഎം നേതാവ് അറസ്റ്റില്‍

Saturday 9 April 2016 9:51 pm IST

ഇരിട്ടി: മീത്തലെപുന്നാട് വായനശാലയില്‍വെച്ച് വടിവാളുകള്‍ മൂര്‍ച്ച കൂട്ടുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പോലീസിന്റെ പിടിയിലായി. പുന്നാട്ടെ കുറുങ്ങേരി പ്രജീഷ് (27) നെയാണ് ഇരിട്ടി എസ്‌ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ ഏറ്റെടുത്ത് ഇരുവരും ചേര്‍ന്ന് ആയുധങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് പോലീസെത്തിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട യുവാവ് മാമ്പറത്തെ ചട്ടുവപ്പുറത്ത് വിനോജ് (30) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള ഇഎംഎസ് സ്മാരക വായനശാലയില്‍ നിന്നും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയായിരുന്ന ഇവരെ ഇതുവഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പോലീസുകാരാണ് ആദ്യം കണ്ടത്. ഇവര്‍ ഇരിട്ടി സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെക്കണ്ട ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രജീഷിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.