ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഉത്സവ കാലത്തെ പരമ പ്രധാന ചടങ്ങായ ഉത്സവബലി നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായബന് ഭട്ടതിരിപ്പാട് ചടങ്ങിനു മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പറയെടുപ്പില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് രാവിലെ 11മണിക്ക് മാതൃസംഗമം നടക്കും. മാതൃസമിതി പ്രസിഡന്റ് പത്മാക്ഷി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പിലാത്തറ സംസ്കൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ കെ.ജയലക്ഷ്മി പ്രഭാഷണം നടത്തും. തുടര്‍ന്ന് ഉച്ചക്കുശേഷം നിരവധി അമ്മമാരും കന്യകമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ശിവ അഷ്ടോത്തര നാമാര്‍ച്ചന നടക്കും. 4.30ന് മോതിരംവെച്ച് തൊഴലും 7മണിക്ക് പള്ളിവേട്ടയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: