ഇരിട്ടി: തുളസി മലബാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.പി.കെ.തുളസിദാസിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. ബിജെപി, എസ്എന്‍ഡിപി, ബിഡിജെഎസ് നേതാക്കള്‍ക്കൊപ്പം എന്‍ഡിഎ പേരാവൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പൈലി വാത്യാട്ടും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് ഡോ. തുളസീദാസിന്റെ നേരംപോക്ക് റോഡില്‍ മലബാര്‍ ഹോസ്പിറ്റലിനോട്ചേര്ന്ന തുളസീവനം സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡോ. തുളസിദാസിന്റെ പത്നി ഡോ.ശ്യാമാദാസ്, മകന് അഭിഷേക് ശ്യാം, പൈലി വാത്യാട്ട് എന്നിവരെക്കൂടാതെ എസ്എന്‍ഡിപി, ബിഡിജെഎസ് നേതാക്കളായ പി.എന്‍.ബാബു മാസ്റ്റര്‍, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, കെ.വി. അജി ബിജെപി നേതാക്കളായ കൂട്ട ജയപ്രകാശ്, വി.വി.ചന്ദ്രന്, സജിത്ത് കീഴൂര്‍, രാംദാസ് എടക്കാനം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: