ഇരിട്ടി: എന്‍ഡിഎ രണ്ടാംഘട്ട പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. കൊട്ടിയൂര്‍ പഞ്ചായത്ത്-ഇന്ന് 5 മണി-എന്‍എസ്എസ് സ്കൂള്‍, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്ത്-15ന് 5 മണി-വ്യാപാരഭവന്, കണിച്ചാര്‍, പേരാവൂര്‍ പഞ്ചായത്ത്-17ന് 5മണിക്ക് -റോബിന് ഹോള്‍, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്ത്-18ന് 5മണി-വ്യാപാരഭവന് കാക്കയങ്ങാട്, പായം പഞ്ചായത്ത്-20ന് 5 മണി-മാടത്തില്‍ എല്‍പി സ്കൂള്‍, ആറളം പഞ്ചായത്ത് 19 ന് 5 മണി-വീര്‍പ്പാട്, അയ്യന്‍കുന്ന് പഞ്ചായത്ത്- 21ന് 5മണി-വാണിയപ്പാറ എന്നിവിടങ്ങളില്‍ നടക്കും. ബിജെപി, ബിഡിജെഎസ്, മറ്റ് എന്‍ഡിഎ കക്ഷികള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.
പേരാവൂര്‍ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം 11ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഇരിട്ടി മാരാര്‍ജി മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: