ആത്മ ഫാം സ്‌കൂളിലെ പച്ചക്കറി വിളവെടുത്തു

Saturday 9 April 2016 9:56 pm IST

ചെറുപുഴ: സംസ്ഥാന കൃഷിവകുപ്പിനു കീഴിലെ ആത്മഫാം സ്‌കൂള്‍ പദ്ധതിക്കു കീഴില്‍ ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തില്‍ മീന്തുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം സ്‌കൂളില്‍ വിളയിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ആദ്യവിളവെടുപ്പ് നടത്തി. വൈസ് പ്രസിഡണ്ട് വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ജയരാജന്‍ നായര്‍, കൃഷി അസിസ്റ്റന്റുമാരായ ആര്‍.ജയരാജന്‍, എം.പി.ശ്രീജ, ബിപിഎം അനുശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. യുവകര്‍ഷകനായ അമ്പാട്ട് ഏലിയാസിന്റെ അഞ്ചേക്കറോളം വരുന്ന കൃഷിയിടത്തിലാണ് പച്ചക്കറി കൃഷി നടത്തിയത്.പയര്‍, പടവലം, നരമ്പന്‍, കക്കിരി, പാവല്‍ എന്നിവയാണ് കൃഷിയിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.