ചെറുപുഴ: തിരുമേനിയിലെ വേണാട്ട് ജെയ്മോന്റെ ഉടമസ്ഥതയിലുള്ള പുകപ്പുര കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അഗ്നിബാധ. അറുനൂറ്റമ്പതോളം റബ്ബര്‍ഷീറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ പുകപ്പുരയോട് ചേര്‍ന്നുള്ള വീടിന് തീപടരാതെ തടഞ്ഞു. പെരിങ്ങോം ഫയര്‍ സര്‍വ്വീസിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ.എം.ശ്രീനാഥ്, ലീഡിംഗ് ഫയര്മാന് സി.ശശിധരന്, ഫയര്മാന്മാരായ പി.കെ.സുനില്‍, കെ.ആര്.അജേഷ്, എ.ആര്.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ചെറുപുഴ എസ്ഐ കെ.വി.സ്മിതേഷിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: