പാനൂര്‍: തളരാതെ പതറാതെ സദാനന്ദന്‍മാസ്റ്റര്‍ കര്‍മ്മപഥത്തില്‍ മുന്നോട്ട്. ഞാന്‍ സദാനന്ദന്‍മാസ്റ്റര്‍, ബിജെപി സ്ഥാനാര്‍ത്ഥിയാണ്, നിങ്ങളുടെ വോട്ട് താമരയില്‍ ഇത്തവണ നല്കി എന്നെ സഹായിക്കണം. കൈകൂപ്പി സ്വതസിദ്ധമായ പുഞ്ചിരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണുകയാണ്. നല്‍കുമെന്ന് അവര്‍ ഉറപ്പും നല്കുന്നു. അതിനാല്‍ത്തന്നെ വിജയിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ബിജെപി മുന്നണിയും. ഇന്നലെ പൊയിലൂര്‍, വിളക്കോട്ടൂര്‍, താഴെപൂക്കോം, പാനൂര്‍ ബസ് സ്റ്റാഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സദാനന്ദന്‍മാസ്റ്റര്‍ ഈസ്റ്റ് എലാങ്കോട് പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹച്ചടങ്ങിലും പങ്കെടുത്തു. ശാരീരിക അവശതകള്‍ മറന്നാണ് ഒരു നാടിന്റെ നല്ല നാളേക്കായി കരുതലോടെ സദാനന്ദന്‍മാസ്റ്റര്‍ മുന്നേറുന്നത്. ബസ് സ്റ്റാന്റിലെ ഡോ:അബ്ദുള്‍ ഗഫാറിനെ സന്ദര്‍ശിച്ചാണ് ടൗണിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. പിന്നീട് വ്യാപാരസ്ഥാപനങ്ങളിലും യാത്രികരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് പ്രമുഖ് വിപി.ഷാജി, താലൂക്ക് സേവാപ്രമുഖ് കെ.പ്രകാശന്, താലൂക്ക് ഘോഷ്പ്രമുഖ് ദാസന് കടവത്തൂര്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ കെകെ.ധനഞ്ജയന്, കെകെ.ചന്ദ്രന്, രാജേഷ് കൊച്ചിയങ്ങാടി, മഹിളാമോര്‍ച്ച നേതാക്കളായ സിപി.സംഗീത, എന്‍.രതി, ചന്ദ്രികാ വാസുദേവ്, കെവി.പ്രസീത, കെഎം.അശോകന്, കെ.പ്രസാദ്, ഇ.രാജേഷ്, സിബിന്, ജയദേവന് മൊകേരി തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: