ലോസാഞ്ചല്‍സ്: ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമകളിലൂടെ ശ്രദ്ധേയനായ താരം പോള്‍ വാള്‍ക്കറുടെ മകള്‍ക്ക് 10 ദശലക്ഷത്തിന്റെ നഷ്ടപരിഹാരം.
വാള്‍ക്കറുടെ മരണത്തിന് കാരണമായ കാറപകടത്തെ തുടര്‍ന്നുണ്ടായ കേസിലാണ് വിധി. മരണത്തിന് കാരണമായ കാര്‍ ഡ്രൈവര്‍ റോജര്‍ റൊഡാസിന്റെ സ്വത്തില്‍ നിന്നുമാണ് നഷ്ടപരിഹാരത്തുക ഈടാക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് പോള്‍ വാള്‍ക്കര്‍ കാര്‍ അപകടത്തെ തുടര്‍ന്ന് മരിക്കുന്നത്. അപകടത്തില്‍ റൊഡാസും കൊല്ലപ്പെട്ടിരുന്നു.
ഭാരതത്തില്‍ അടക്കം നിരവധി ആരാധകരുള്ള താരമാണ് പോള്‍ വാള്‍ക്കര്‍. 7.2 ദശലക്ഷം വാള്‍ക്കറുടെ മകളുടെ പേരിലാണ് നല്‍കുന്നത്. മിച്ചമുള്ള 2.9 ദശലക്ഷം നിയമനടപടികള്‍ക്കാവശ്യമായ തുക ഫീസ് ഇനത്തില്‍ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: