ഏറ്റുമാനൂരില്‍ എന്‍ഡിഎ കണ്‍വന്‍ഷന്‍ നടന്നു

Saturday 9 April 2016 10:30 pm IST

ഏറ്റുമാനൂര്‍: അസംബ്ലി നിയോജക മണ്ഡലത്തിലെഎന്‍ ഡിഎ സ്ഥാനാര്‍ത്ഥി എ.ജി. തങ്കപ്പന്റെ തിരഞ്ഞടുപ്പു കണ്‍ വന്‍ഷന്‍ ബിജെപി സം സ്ഥാ ന വൈസ്പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് അക്കീരമ ണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. തുറന്ന ജീപ്പില്‍ എന്‍ഡിഎ സ്ഥാനാ ര്‍ത്ഥിയെ നൂറു കണക്കിനു ബൈക്കുകളുടെ അകമ്പടി യോടുകൂടിയാണ് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി പരസര ത്തുനിന്നും ടൗണ്‍ചുറ്റി കണ്‍ വന്‍ഷന്‍ നഗറിലേക്ക് ആന യിച്ചത്. കെപിഎംസ് സംസ്ഥാ നപ്രസിഡന്റ് കെ.പി. നീലക ണ്ഠന്‍മാസ്റ്റര്‍, ബിജെപി മദ്ധ്യ മേഖല പ്രസിഡന്റ് അഡ്വ നാരായണന്‍ നമ്പൂതിരി, ബി ജെപി ജില്ലാ ജനറല്‍ സെക്രട്ട റി കെ.പി. സുരേഷ്, ഏറ്റുമാ നൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എം.എസ്. കരുണാകരന്‍, ബിഡിജെസ് ജില്ലാ കോര്‍ഡി നേറ്റര്‍ തിരുവഞ്ചൂര്‍ വിപിനച ന്ദ്രന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌സുമാവിജയന്‍ എ ന്നിവര്‍ സംസാരിച്ചു. ഏറ്റുമാ നൂര്‍ ബിജെപി നിയോജക മ ണ്ഡലം പ്രസിഡന്റ എന്‍.വി. ബൈജു, സ്വാഗതവും ബിഡി ജെസ് ഏറ്റുമാനൂര്‍ നിയോജ കമണ്ഡലം പ്രസിഡന്റ കെ. എം. സന്തോഷ്‌കുമാര്‍ നന്ദി യും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.