കോഴിക്കോട്: നിയസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഇടതുവലതു മുന്നണികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി. ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് ആണ് സംഘടനയുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇന്ത്യ ദേശസ്നേഹികളാര്, ദേശദ്രോഹികളാര് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലായിടത്തും ഇത് പ്രാവര്ത്തികമാകില്ലെങ്കില് കേരളത്തിലെ ബിജെപി ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ എങ്കിലും ഇത്തരത്തില്‍ ഒന്നിക്കണം. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പറയുന്നത്. ഫാസിസത്തിന് എതിരാണ് തങ്ങളെന്ന് ഇടതു വലതു മുന്നണികള്‍ പറയുന്നത് സത്യമാണെങ്കില്‍ ബിജെപിക്കെതിരെ ഒന്നിക്കണം. അല്ലെങ്കില്‍ ജനങ്ങളെ വഞ്ചിക്കലാകുമത് എന്ന രീതിയിലായിരുന്നു പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: