കൊച്ചി: മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സിന്തൈറ്റ് ക്രിക്കറ്റ് ലീഗ് (എസ്സിഎല് )-2016 കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ ആരംഭിച്ചു. 30 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്.
സിന്തൈറ്റ് ഗ്രൂപ്പ് ചെയര്മാന് സി.വി. ജേക്കബും ഡപ്യൂട്ടി എംഡി വിജു ജേക്കബും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എംഡി വിജു ജേക്കബ് ഉദ്ഘാടന മത്സരത്തില്‍ പങ്കെടുത്തു.
ഗ്രൂപ്പിനു കീഴിലുള്ള എല്ലാ വിഭാഗങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ടൂര്‍ണമെന്റ്. ഹെര്‍ബല്‍ വാരിയേഴ്സ്, ബയോ ഡെവിള്‍സ്, ലേയ്ക് ബ്ലാസ്റ്റേഴ്സ്, ഫ്ളേവോ ക്രൂസഡേഴ്സ്, കോര്‍പ്പറേറ്റ് ടെക്കീസ്, ഫൈനസ്റ്റ് സേവറി, ട്രഷര്‍ ഹണ്ടേഴ്സ്, സ്പൈസ് സൂപ്പര്‍ കിംഗ്സ് എന്നീ എട്ട ് ഗ്രൂപ്പുകള്‍ കിച്ചന് ട്രഷേഴ്സ്, സിമേഗ സേവറി, റിവേര സ്യൂട്ട്സ് ആന്‍ഡ് റമദ, ഹെര്‍ബല്‍ ഐസൊലേറ്റ്സ്, സിന്തൈറ്റ് കടയിരുപ്പ്, കോര്‍പ്പറേറ്റ് ഹൗസ് ആന്‍ഡ് ടെക്നോളജി സെന്റര്‍, സിമേഗ ഫ്ളേവേഴ്സ്, സ്പൈസ് ഡിവിഷന് എന്നീ കമ്പനികളില്‍ നിന്നുള്ളവയാണ്.
ക്രിക്ക്എച്ച്ക്യൂ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് സ്കോര്‍ ലൈവായി രേഖപ്പെടുത്തുന്നത്. വിജയികള്‍ക്ക് സി.വി. ജേക്കബ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും. 20-20 മാച്ചുകളാണ് എല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: