കൊച്ചി: കത്തിക്കയറുന്ന തെരഞ്ഞെടുപ്പ് ചൂടിന് അല്‍പ്പം ഇടവേള കൊടുത്ത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീശാന്ത് ഷൂട്ടിങ് ലൊക്കേഷനില്‍. താന്‍ ആദ്യമായി നായകനാകുന്ന ടീംഫൈവിന്റെ ചിത്രീകരണത്തിനാണ് രണ്ട് ദിവസത്തേക്ക് സ്ഥാനാര്‍ത്ഥിക്കുപ്പായം അഴിച്ചുവെച്ച് അഭിനയത്തിന് എത്തിയത്. ഫോര്‍ട്ട്കൊച്ചിയിലാണ് ചിത്രീകരണം.
ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ടറുടെ വേഷമാണ് ശ്രീശാന്ത് കൈകാര്യം ചെയ്യുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. രണ്ട് ദിവസം ലൊക്കേഷനില്‍ തങ്ങിയശേഷം വീണ്ടും തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മടങ്ങും.
ശ്രീശാന്ത് അഭിനയിച്ച ഹിന്ദി ചിത്രം കാബറേ റിലീസിന് തയ്യാറാകുന്നുണ്ട്. തെരഞ്ഞെടുപ്പിലും സിനിമയിലും വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: