ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസുമാരായ പി.സി ഘോഷ്, എന്‍.വി രമണ എന്നിവരാണ് ഒഴിവായത്. പകരം മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫ്, ഗോപാല ഗൗഡ എന്നിവര്‍ ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
അതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരര് അപേക്ഷ നല്കി. ഇക്കാര്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. യങ് ലോയേഴ്സ് അസോസിയേഷനാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: