ഭൂരിപക്ഷ സമൂഹത്തിന് സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്നു: ഹിന്ദു ഐക്യവേദി

Sunday 10 April 2016 11:27 am IST

ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹി യോഗം രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ആര്‍.വി.ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി എം.ഡിയുമായ എം.രാധാകൃഷ്ണന്‍, സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു തുടങ്ങിയവര്‍ സമീപം

ചാലക്കുടി: കേരളത്തില്‍ ഭൂരിപക്ഷ സമൂഹത്തിന് സാമൂഹ്യ നീതി നിഷേധിക്കപ്പെടുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹി യോഗം. മതവിവേചനവും, മത പ്രീണനവുമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗം രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു.

ഭരണരംഗത്ത് ഹിന്ദു സമൂഹത്തോട് താല്‍പര്യം ഉള്ളവര്‍ ഇല്ലാതെ പോയത് കൊണ്ടാണിതു സംഭവിച്ചത്. ജാതിയും രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവെച്ച് ഹിന്ദു സമൂഹം കേരളത്തില്‍ സംഘടിത ശക്തിയാകണം. ഇടതു വലതു മുന്നണികള്‍ സ്വീകരിച്ച ഹിന്ദുവിരുദ്ധ നിലപാടുകളില്‍ ഹിന്ദു സമൂഹം അസംതൃപ്തരാണ്.

ഭാരവാഹി യോഗത്തില്‍ കെ.ടി.ഭാസ്‌ക്കരന്‍ അദ്ധ്യഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ആര്‍.വി.ബാബു, ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി എം.ഡിയുമായ എം.രാധാകൃഷ്ണന്‍, സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു, മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍, എം.പി.അപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ പത്തിന് സംസ്ഥാന സമ്മേളനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി ഉദ്ഘാടനം ചെയ്യും.സംസ്ഥാന അദ്ധ്യഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യഷത വഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന സഭ എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.