ആസാമില്‍ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച

Sunday 10 April 2016 11:48 am IST

ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. 61 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തിങ്കളാഴ്ച വിധിയെഴുതും. പശ്ചിമബംഗാളില്‍ മൂന്നു ജില്ലകളിലായി 31 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് അവസാനിച്ചു. ഏപ്രില്‍ നാലിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. പശ്ചിമബംഗാളില്‍ ആറു ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ആസാമില്‍ കോണ്‍ഗ്രസില്‍നിന്നു ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപി, എജിപി, ബിപിഎഫ് സഖ്യത്തിന്റെ പ്രചാരണം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ഘട്ടങ്ങളിലായി നാലു തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചു. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റമാണ് ബിജെപി മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, ആസാമില്‍ ഒറ്റ ബംഗ്ലാദേശിപോലും ഇല്ലെന്നാണു കോണ്‍ഗ്രസിന്റെ വാദം. പ്രശ്‌നപരിഹാരത്തിനായി നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ് (എന്‍ആര്‍സി) പുതുക്കാന്‍ മുന്‍കൈയെടുത്തത് തരുണ്‍ ഗൊഗോയ് സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.