ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിച്ച് അല്ബിയോണിനെയാണ് സിറ്റി കീഴടക്കിയത്. സെര്‍ജിയോ അഗ്യൂറോ (19 പെനാല്‍റ്റി), സമീര്‍ നസ്രി (66) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്.
മറ്റൊരു മത്സരങ്ങളില്‍ ചെല്‍സി 1-0ന് സ്വാന്‍സീ സിറ്റിയോട് പരാജയപ്പെട്ടു. സതാംപ്ടണ് 3-1ന് ന്യൂകാസിലിനെയും ക്രിസ്റ്റര്‍ പാലസ് 1-0നു നോര്‍വിച്ച് സിറ്റിയെയും കീഴടക്കി.
ലീഗില്‍ 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 69 പോയിന്റുമായി ലീസെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോട്ടനം (62 പോയിന്റ്), ആഴ്സണല്‍ (59 പോയിന്റ്), മാഞ്ചസ്റ്റര്‍ സിറ്റി (57 പോയിന്റ്) എന്നിവരാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: