ന്യൂദല്‍ഹി: പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും തജികിസ്ഥാന്റെയും അതിര്‍ത്തിയായ ഹിന്ദുക്കുഷ് മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ദല്‍ഹിയിലടക്കം വടക്കേ ഇന്ത്യയിലും ഇതിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടായി. ഞായറാഴ്ച വൈകുന്നേരം 3.58 നായിരുന്നു ഭൂചലനം ഉണ്ടായത്.
വടക്കുകിഴക്കന്‍ കാബൂളിലെ ആഷ്കാഷമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ ആഘാതം 200 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു.
ജമ്മുകശ്മീരിലും ഉത്തരാഖണ്ഡിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: