കൊല്ലം: പരവൂരിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക്ചേരുന്നതായി പ്രമുഖ വ്യവസായി എം എ യൂസഫലി.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000രൂപ വീതവും അടിയന്തിര സഹായ ധനമായി നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്മാന്യൂസഫലി അറിയിച്ചു. വ്യവസായി രവി പിള്ളയും ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: