കേന്ദ്രസഹായം ലഭ്യമാക്കും: വി. മുരളീധരന്‍

Sunday 10 April 2016 9:38 pm IST

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാവിധത്തിലുമുള്ള കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും കഴക്കൂട്ടത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍ പറഞ്ഞു. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്രനേതാക്കളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അര്‍ഹമായ സഹായം തേടും. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് ആദ്യം ലഭ്യമാക്കേണ്ടത്. മറ്റു കാര്യങ്ങള്‍ പിന്നാലെ ചെയ്യേണ്ടവയാണ്. അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലെ പഴയ എമര്‍ജന്‍സി തീയേറ്റര്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിരവധി പേര്‍ക്ക് വീണ് കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ഈ ഓപ്പറേഷന്‍ തീയറ്റര്‍ ഉപയോഗിക്കും. അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കും. അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ ഇത് ഏര്‍പ്പെടുത്തും. ദുരന്തം നേരിടാനുള്ള അടിയന്തരനടപടി സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.